Malayalam Classes
- Details
- Category: Ministries
- Published on Saturday, 25 February 2012 08:36
- Hits: 12124
മാതൃഭാഷയോട് മമത പുലർത്തി സി. എസ്. ഐ. ക്രൈസ്റ്റ് ചർച്ച് "അക്ഷരമാല" വാർഷികം നടത്തി
മലയാളത്തെ മറക്കുന്നത് സ്വന്തം മാതാവിനെ മറക്കുന്നതുപോലെയാണെന്ന സന്ദേശം ശക്തമായി മുഴക്കി സി. എസ്. ഐ. ക്രൈസ്റ്റ് ചർച്ച് മെയ് 12, 2013 ഞായറാഴ്ച സഭയുടെ മലയാള ഭാഷാ പഠന കേന്ദ്രമായ 'അക്ഷരമാല'-യുടെ വാർഷികം നടത്തി.
ഇളം തലമുറകളിലേക്ക് മാതൃഭാഷയായ മലയാളത്തെ സന്നിവേശിപ്പിച്ചുകൊണ്ട് മലയാള സംസ്കാരത്തിൻറെ അടിവേരുകൾ വാടികരിയാതെ പടർന്നു പന്തലിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള സഭയുടെ മാതൃഭാഷാ പഠനകേന്ദ്രം ഞായറാഴ്ച വിശുദ്ധ ആരാധനക്കുശേഷം നടന്നു വരുന്നു. ജൂനിയർ സീനിയർ വിഭാഗമായി നടത്തിവരുന്ന ക്ലാസ്സുകൾക്ക് ലത ഐസക്, മറിയം ജി. ജോണ്സി, സാലി മറിയാമ്മ വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു. റ്റാഷ ഉമ്മൻ, റെയ്ന ജെയിംസ് എന്നിവർ സഹകാരികളായി സേവനം അനുഷ്ഠിക്കുന്നു.
കേരളീയ കലകളെ അനുസ്മരിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വാർഷികത്തിൽ അരങ്ങേറി. അക്ഷരമാലയുടെ ഡയറക്ടർ ലത ഐസകിൻറെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും മറ്റു സഭാജനങ്ങളും ആവേശപൂർവ്വം ആഘോഷത്തിൽ അണിചേർന്നു. കേവലം കൂപമണ്ഡൂകങ്ങളായി വർത്തിക്കാതെ പ്രവർത്തനത്തിൻറെ പുതിയ പന്ഥാവുകൾ വെട്ടിത്തുറന്ന് നോർത്ത് അമേരിക്കയുടെ മലയാള ലോകത്തേക്ക് പടർന്നു പന്തലിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുക്കൊണ്ട് വാർഷിക ആഘോഷം സമാപിച്ചു.
സി. എസ്. ഐ. ക്രൈസ്റ്റ് ചർച്ചിനുവേണ്ടി,
റവ. മാക്സിൻ ജോണ് (വികാരി)
- << Prev
- Next